പൊക്കിൾ ദേവത

By Adheesh

Chapter 9

പുതിയ മുഖം

0 reads 0

അവള് പറഞ്ഞല്ലോ അവളുടെ മുറിയിൽ ആരോ കയറിയെന്ന്."

"ഞാൻ അല്ല, എനിക്കറിയില്ല... സത്യം ആയും ഞാൻ അല്ല...." ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയെങ്കിലും എങ്ങനെയൊക്കെയോ അവൻ പറഞ്ഞു.

അവന്റെ മറുപടിയും, ദയനീയമായ നോട്ടവും കണ്ടപ്പോൾ ഇവൻ ആയിരിക്കുകയില്ല എന്ന് അവൻ ഊഹിച്ചു. കഴുത്തിലെ പിടി വിട്ടപ്പോൾ ചുമച്ച് കൊണ്ട് അവൻ അൽപ്പം ദേഷ്യത്തോടെ റോബിനെ നോക്കി. ഇനി ആകെ ഉള്ളത് വിഷ്ണുവും നിതിനും ആണ്. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോൾ ആണ് ഫഹദ് തന്നെ പറഞ്ഞത്.

"നിനക്ക് അന്ന് റീനുവിന്റെ റൂമിൽ കയറിയത് ആരാണെന്ന് അറിയണമെങ്കിൽ പോയി വിഷ്ണുവിന്റെ കഴുത്തിനു പിടിക്ക്..." അപ്പോഴും അവന്റെ കിതപ്പ് മാറിയിരുന്നില്ല. ഇത് കേട്ട റോബിൻ ചോദിച്ചു.

"നീ എന്താ പറഞ്ഞത്?"

"അന്ന് എന്തിന്റെയോ ചാർജർ നോക്കാൻ ആണെന്ന് പറഞ്ഞു വിഷ്ണു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു..." തന്റെ കഴുത്തിന് പിടിച്ചതിന്റെ അമർഷം അപ്പോഴും ഫഹദിന്റെ മുഖത്തു ഉണ്ടായിരുന്നു.

ഇത് കേട്ട റോബിന് സംശയം ഇരട്ടി ആയി. വിഷ്ണു ഒരു ശങ്കിതൻ ആണ്. റീനുവിനോട് ഏറ്റവും കൂടുതൽ ഒളിപ്പിച്ച് നടക്കുന്നത് അവൻ ആണ്. അവളുടെ കൂടെ സംസാരിക്കാൻ ഉള്ള ഏത് അവസരവും കളയാത്തവൻ ആണ് അവൻ. തീർച്ചയായും സംശയിക്കപ്പെടേണ്ടവൻ.

"ഇവിടെ നടന്നത് ഇനി പറയ്യാൻ നിക്കണ്ട... കേട്ടല്ലോ..." റോബിൻ അവനു ഒരു താക്കീത് നൽകി.

അവൻ അവിടെ നിന്നും ഇറങ്ങി ഫോൺ എടുത്ത് നമ്പറുകളിൽ നോക്കി. ദിവ്യ ഇപ്പോൾ പരിപാടി അന്നൗൺസ്‌മെന്റ് ചെയ്യൽ ആയിരിക്കും, സ്മിത മിസ്സിന് ഈ…

This chapter is locked. Unlock it for 10 coins.

About the Author

Adheesh

2 stories